ദുബൈ : അൽ വർഖ 1 സ്ട്രീറ്റിലെ റോഡ് നവീകരണം പൂർത്തിയായി. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് റാസൽ അൽ ഖോറിർ ഭാഗത്തേക്ക് നീളുന്ന 7 കിലോമീറ്റർ റോഡിലെ പ്രവൃത്തികളാണ് പൂർത്തിയാക്കിയത്.
നാല് റൗണ്ട്എബൗട്ടുകൾ സിഗ്നൽ നിയന്ത്രിത ജംക്‌ഷനുകളാക്കി മാറ്റിയതോടെ ഗതാഗത പ്രശ്നങ്ങൾക്ക് 30 ശതമാനം വരെ ആശ്വാസം കണ്ടെത്താൻ സാധിച്ചു.
മഴവെള്ളം കാര്യക്ഷമമായി ഒഴുകിപ്പോകാൻ 6.6 കിലോമീറ്റർ നീളത്തിൽ ഡ്രെയിനേജ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 324 പുതിയ തെരുവ് വിളക്കുകളും 111 പാർക്കിങ് ഇടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ 41,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നടപ്പാത നിർമാണവും പൂർത്തിയായതായി ആർ.ടി.എ വ്യക്തമാക്കി.



