റിയാദ് : സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ ഫെബ്രുവരി 1 മുതൽ കരിപ്പൂർ സർവീസ് ആരംഭിക്കുന്നു. റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു കരിപ്പൂരിലേക്കും തിരിച്ചും ആഴ്ചയിൽ 8 വീതം സർവീസാണ് നിശ്ചയിച്ചിരിക്കുന്നത്.
ദീർഘകാല ഇടവേളയ്ക്ക് ശേഷമാണ് സൗദിയ വീണ്ടും കോഴിക്കോട്ടേക്ക് തിരിച്ചെത്തുന്നത്. യാത്രക്കാർക്കായി സൗദിയയുടെ ഔദ്യോഗിക വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.
കരിപ്പൂർ സർവീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഏഴാമത്തെ ലക്ഷ്യസ്ഥാനമായി കോഴിക്കോട് സൗദിയയുടെ നെറ്റ്വർക്കിൽ ഉൾപ്പെടുന്നു. നിലവിൽ കൊച്ചി, ബെംഗളൂരു, മുംബൈ, ഡൽഹി, ഹൈദരാബാദ്, ലക്നൗ എന്നീ നഗരങ്ങളിലേക്കാണ് സൗദിയ ഇന്ത്യയിൽ നിന്ന് സർവീസ് നടത്തുന്നത്.



