കൃത്യസമയം പാലിക്കുന്ന വിമാനകമ്പനികളുടെ പട്ടിക പുറത്ത് വിട്ട് ഏവിയേഷൻ ഇന്റലിജന്റ് സ്ഥാപനങ്ങളായ സിറിം ഏവിയേഷൻ ആൻഡ് ഒ.എ.ജി.
റിപ്പോർട്ട് പ്രകാരം, മെക്സിക്കോയുടെ ദേശീയ വിമാനക്കമ്പനിയായ ഏറോമെക്സിക്കോ ആണ് ലോകത്ത് ഏറ്റവും സമയബന്ധിയായ എയർലൈൻസായി ഒന്നാം സ്ഥാനത്ത് എത്തിയത്.
മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്ന് സൗദിയയും ഖത്തർ എയർവേസും മികച്ച പ്രകടനം കാഴ്ചവച്ച് പട്ടികയിൽ ഇടം നേടി. പട്ടികയിൽ മൂന്നാമതായി ഇടം പിടിച്ചത് സ്കാൻഡിനേവിയൻ എയർലൈൻസാണ്. ബ്രസീലിൽ നിന്നുള്ള അസൂൾ എയർലൈൻസും ആദ്യ അഞ്ചിലുണ്ട്.
വിമാനത്താവളങ്ങളുടെ കാര്യത്തിൽ, തുർക്കിയയിലെ ഇസ്താംബൂൾ ഇന്റർനാഷണൽ എയർപോർട്ട് ഒന്നാമതെത്തി.
അതേസമയം, യാത്രക്കാരുടെ തിരക്കിൽ ലോകത്ത് മുന്നിൽ നിൽക്കുന്ന ദുബൈ രാജ്യാന്തര വിമാനത്താവളം ആഗോള വ്യോമയാന രംഗത്തെ പ്രധാന കേന്ദ്രമായി തുടരുന്നു.
വിമാനങ്ങളുടെ ടേക്ക് ഓഫ്, ലാൻഡിംഗ് സമയങ്ങൾ ഉൾപ്പെടെയുള്ള വിശദമായ ഡാറ്റാ വിശകലനത്തിൻ്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.



