
ദുബൈ: വളരെ കുറഞ്ഞ അളവ് മുതലുള്ള സ്വര്‍ണത്തിന്റെ ഉടമസ്ഥത സാധ്യമാക്കുന്ന ഓ ഗോൾഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ദുബൈയിൽ അവതരിപ്പിച്ചു.പുതിയ മാസ്റ്റര്‍ കാര്‍ഡ് മുഖേന തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വർണം ചെലവഴിച്ച് ദൈനംദിന ക്രയവിക്രയങ്ങളെല്ലാം തന്നെ ചെയ്യാനാകും. ഓ ഗോൾഡിൻ്റെ എട്ട് ലക്ഷത്തോളം വരുന്ന ഉപയോക്താക്കള്‍ക്ക് സ്വര്‍ണം പരമ്പരാഗത രീതിയില്‍ വില്‍ക്കാതെ തന്നെ പണത്തിന് സമാന രീതിയില്‍ ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണിത്.
ഓ ഗോള്‍ഡ് മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ച് കോഫീ ഷോപ്പില്‍ കയറി ഒരു കപ്പ് കാപ്പി കുടിക്കാനും, ഗ്രോസറി കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനും സാധിക്കും. ഇത്തരത്തിലുള്ള ഓരോ ഇടപാടും ലളിതവും സുരക്ഷിതവും പൂര്‍ണമായും ശരീഅഃ നിയമാനുസൃതവുമായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി. മവാറിദ് ഫിനാന്‍സും മാസ്റ്റര്‍ കാര്‍ഡുമായി ചേര്‍ന്നാണ് ഈ നൂതന സംവിധാനം പ്രാവര്‍ത്തികമാക്കിയത്.
മാസ്റ്റർ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷക ഓഫറുകളും ഇളവുകളും ഓ ഗോൾഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. എയര്‍പോര്‍ട്ടുകളിലെ ലോഞ്ചുകളിലേക്കുള്ള കോംപ്ലിമെന്ററി എന്‍ട്രി, ഹോട്ടലുകളില്‍ ലഭിക്കുന്ന ഇളവുകള്‍, വന്‍കിട ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോഴുള്ള ഓഫറുകള്‍, റസ്റ്ററന്റ്, ഇകൊമേഴ്‌സ്, വിനോദ മേഖലകളില്‍ ലഭിക്കുന്ന ഇളവുകള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്.
ഓ ഗോള്‍ഡ് മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ച് എണ്ണായിരത്തില്‍ പരം ഇന്റര്‍നാഷനല്‍ ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വാങ്ങാനാകും. ഇവയുടെ വൗച്ചറുകളും ഗിഫ്റ്റ് കാര്‍ഡുകളും ആപ്പ് ഉപയോഗിച്ചു തന്നെ റെഡീം ചെയ്യാം. വിദേശ യാത്രകള്‍ ചെയ്യുന്നവര്‍ക്ക് ആവശ്യമായ ഇസിം കാര്‍ഡുകള്‍, റിവാര്‍ഡുകള്‍, ലോയല്‍റ്റി പ്രോഗ്രാമുകള്‍ തുടങ്ങിയവയും ആപ്പ് മുഖേന ലഭ്യമാക്കാം.പേമെന്റുകള്‍ക്കും ലൈഫ്സ്റ്റൈല്‍ ആവശ്യങ്ങള്‍ക്കും ദീര്‍ഘ കാല സാമ്പത്തിക സുരക്ഷിതത്വത്തിനുമായി ഏകീകൃത സംവിധാനം കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യമെന്ന് ഓ ഗോള്‍ഡ് സി.ഇ.ഒ അഹമ്മദ് അബ്ദുല്‍ തവാബ് ചൂണ്ടിക്കാട്ടി.



