കുട്ടികൾക്ക് വേണ്ടി പ്രത്യേക വാട്സ് ആപ്പ് അക്കൗണ്ടുമായി കമ്പനി. രക്ഷിതാക്കളുടെ അക്കൗണ്ടിനൊപ്പം ഒരു സെക്കൻഡറി അക്കൗണ്ട് ആയാണ് ഇതു പ്രവർത്തിക്കുക.
രണ്ട് അക്കൗണ്ടുകളും ഡിജിറ്റലി ലിങ്ക് ചെയ്തിട്ടുണ്ടാകും. കുട്ടികൾക്ക് വേണ്ടിയുള്ള അക്കൗണ്ടിൽ നിരവധി സുരക്ഷാ ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്.
ഇവർ അയക്കുന്ന മെസ്സേജുകളും ഫോൺ കോളുകളും നിശ്ചിത നമ്പറുകളിലേക്ക് നിജപ്പെടുത്താൻ രക്ഷിതാക്കൾക്ക് സാധിക്കും.
കുട്ടികളുടെ വാട്സാപ്പിലേക്ക് വരുന്ന മെസ്സേജുകളും ഇത്തരത്തിൽ നിയന്ത്രിക്കാനാവും. എന്നാൽ കുട്ടികളുടെ ചാറ്റുകൾ രക്ഷിതാക്കൾക്ക് കാണാനാവില്ല.
പക്ഷേ കുട്ടികളുടെ ആപ്പിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നിശ്ചിത ഇടവേളകളിൽ വാട്സാപ്പ് നൽകും.
നിലവിൽ പുതിയ ഫീച്ചറിൻ്റെ പരീക്ഷങ്ങളാണ് നടക്കുന്നത്. വൈകാതെ ഇത് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്



