ദുബൈ: ലോകത്തിലെ ഏറ്റവും വിശ്വസനീയമായ സർക്കാർ എന്ന അംഗീകാരം ഇനി യു.എ.ഇക്ക് സ്വന്തം . ന്യൂയോർക്ക് ആസ്ഥാനമായ എഡൽമാൻ സ്ഥാപനം പുറത്തിറക്കിയ എഡൽമാൻ ട്രസ്റ്റ് ഇൻഡക്സ് 2026 പ്രകാരം ആഗോള തലത്തിൽ ഒന്നാം സ്ഥാനമാണ് യു.എ.ഇയ്ക്ക് ലഭിച്ചത്.
വിശ്വാസം ഒരുനാൾ കൊണ്ട് ഉണ്ടാകുന്നതല്ലെന്നും, സുതാര്യത, വാഗ്ദാനങ്ങൾ പാലിക്കൽ, നിയമങ്ങളുടെ വ്യക്തത, ജനങ്ങളോടുള്ള ബഹുമാനം എന്നിവയുടെ ഫലമായാണ് ഈ നേട്ടമെന്നും ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം വ്യക്തമാക്കി.
സർക്കാർ സംവിധാനങ്ങൾ, ബിസിനസ് മേഖല, മാധ്യമങ്ങൾ, സർക്കാർരിതര സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള പൊതുജന വിശ്വാസമാണ് എഡൽമാൻ ട്രസ്റ്റ് സൂചിക വിലയിരുത്തുന്നത്.
ഡിജിറ്റൽ ഗവൺമെന്റ് സേവനങ്ങളും ദീർഘകാല ദേശീയ ആസൂത്രണവും യു.എ.ഇയുടെ പ്രകടനം ശക്തിപ്പെടുത്തി.
അതെസമയം ഭരണം, ജീവിതനിലവാരം, ഭാവി സന്നദ്ധത തുടങ്ങിയ മേഖലകളിലെ മുന്നേറ്റവും ഈ നേട്ടത്തിന് അടിത്തറയായി.



