ദുബൈ : വർണാഭമായ വെളിച്ചവും, സംഗീതവും, ജലധാരകളും ഒരുമിക്കുന്ന ദൃശ്യവിസ്മയവുമായി ഷാർജ ലൈറ്റ് ഫെസ്റ്റിവൽ വീണ്ടും എത്തിയിരിക്കുകയാണ്. ഡിജിറ്റൽ കഥപറച്ചിലിന്റെ പുതുമയോടെ ഒരുക്കിയിരിക്കുന്ന ഈ ദീപോത്സവം ഈ മാസം 15 വരെ ഷാർജയിൽ നടക്കും.
ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെൻറ് അതോറിറ്റി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ നഗരത്തിലെ 13 പ്രധാന കേന്ദ്രങ്ങളിലായി അരങ്ങേറും. സംഗീതത്തിന്റെ താളത്തിൽ ലേസർ വർണങ്ങൾ മിന്നിമറയുന്ന ലൈറ്റ് ഷോകൾ 10 മിനിറ്റ് ഇടവേളകളിൽ നടക്കും.
പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ രാത്രി 11 വരെ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 12 വരെ ഷോകൾ കാണാം. ഫെസ്റ്റിവൽ വേദികളിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
യൂണിവേഴ്സിറ്റി സിറ്റി ഹാളിന് മുന്നിലെ ലൈറ്റ് വില്ലേജ് 22 വരെ പ്രവർത്തിക്കും. ഇവിടെ പ്രവേശന ടിക്കറ്റ്: മുതിർന്നവർക്ക് 20 ദിർഹം, കുട്ടികൾക്ക് 10 ദിർഹം. എന്നിങ്ങനെയാണ് അതെസമയം 3 വയസ്സിന് താഴെയുള്ളവർക്കും മുതിർന്ന പൗരർക്കും പ്രവേശനം സൗജന്യമാണ്.



