ദുബൈ: യു.എ.ഇയിലെ തിരക്കേറിയ റോഡിലൂടെ ഡ്രൈവറില്ലാ കാറിൽ സഞ്ചരിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ. കാറിൻ്റെ പിൻസീറ്റിൽ യാത്രക്കാരെ ഇരുത്തിയാണ് ശൈഖ് ഹംദാൻ്റെ ഡ്രൈവറില്ലാ കാറിലെ യാത്ര. നിമിഷ നേരം കൊണ്ടാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഈ വർഷം ആദ്യ പാദത്തിൽ തന്നെ ഓട്ടോണമസ് വാഹനങ്ങൾ യു.എ.ഇയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയത് 500 വാഹന ങ്ങളെങ്കിലും ആദ്യഘട്ടത്തിലെത്തും. ഇതിന് മുന്നോടിയായാണ് ശൈഖ് ഹംദാൻ്റെ ഡ്രൈവറില്ലാ വാഹനത്തിലെ യാത്ര.
ഡ്രൈവറില്ലാ കാറിൽ യാത്രയുമായി ശൈഖ് ഹംദാൻ



