ദുബൈ : നഗരത്തിൻ്റെ പച്ചപ്പും, പരിസ്ഥിതി സംരക്ഷണവും ശക്തമാക്കുന്നതിനായി ദുബൈ മുനിസിപ്പാലിറ്റി പുതിയ പദ്ധതിക്ക് തുടക്കമിടുന്നു.
വരാനിരിക്കുന്ന വർഷങ്ങളിൽ ദുബൈയിലുടനീളം 15 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ‘ബ്ലൂ ആൻഡ് ഗ്രീൻ സ്പേസസ് റോഡ്മാപ്പ് 2030’ പദ്ധതിക്ക് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
പദ്ധതി നടപ്പാകുന്നതോടെ നഗരത്തിലെ പച്ചപ്പും പ്രകൃതിസൗന്ദര്യവും വർധിക്കുകയും, പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ ഊർജ്ജം ലഭിക്കുകയും ചെയ്യും. 2030ഓടെ ദുബൈയെ കൂടുതൽ സുസ്ഥിര നഗരമാക്കി മാറ്റുക എന്നതാണ് ഈ മാതൃകാ പദ്ധതിയുടെ പ്രധാന ലക്ഷ്യം .



