ദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ) സേവനങ്ങൾ ഇനി ചാറ്റ് ജിപിടി ആപ്പ് വഴിയും ലഭ്യമാകും. ദുബൈ നിവാസികൾക്ക് ബില്ലുകൾ പരിശോധിക്കാനും അക്കൗണ്ട് വിവരങ്ങൾ അറിയാനും ഈ സംവിധാനം ഉപയോഗിക്കാം.
എഐ പ്ലാറ്റ്ഫോം വഴി സർക്കാർ ഏജൻസി സേവനങ്ങൾ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യ യൂട്ടിലിറ്റി സ്ഥാപനമായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി മാറിയതായി അധികൃതർ അറിയിച്ചു. സുരക്ഷിത തിരിച്ചറിയൽ സംവിധാനത്തിലൂടെയാണ് വ്യക്തിഗത വിവരങ്ങൾ ലഭ്യമാക്കുന്നത്.
സേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതമായും നൽകുന്നതിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നതാണ് പുതിയ സംവിധാനത്തിൻ്റെ ലക്ഷ്യം.



