ദുബൈ : മരുഭൂമിയിലും, ദുർഘടമായ ഉൾപ്രദേശങ്ങളിലും ഇനി അടിയന്തര ചികിത്സയ്ക്ക് തടസ്സമാകില്ല.
യു.എ.ഇയിലെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റത്തിനായി റെയിൽ ആംബുലൻസുകളെത്തുന്നു.
റെയിൽവേ ട്രാക്കുകളിലൂടെ നേരിട്ട് സഞ്ചരിക്കാൻ കഴിയുന്ന ഈ പ്രത്യേക ആംബുലൻസുകൾ,
സാധാരണ വാഹനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളിലേക്ക് അടിയന്തര വൈദ്യസഹായം വേഗത്തിൽ എത്തിക്കാൻ സഹായിക്കും.
യു.എ.ഇയിലും സൗദി അറേബ്യയിലും ഉപയോഗിക്കാനായി ദുബൈ ആസ്ഥാനമായ നാഫ്കോയാണ് പ്രാദേശികമായി ഈ സംവിധാനങ്ങൾ നിർമ്മിക്കുന്നത്.
അടിയന്തര ചികിത്സ വേഗത്തിലാക്കുകയാണ് ലക്ഷ്യം. യു.എ.ഇയിലെ ആരോഗ്യസേവനങ്ങളിൽ പുതിയൊരു മുന്നേറ്റമാണ് റെയിൽ ആംബുലൻസുകൾ.



