ദുബൈ : ദുബൈ മരുഭൂമിയിൽ ‘അൽ ലയാൻ’ എന്ന പേരിൽ വൻ ഇക്കോ-ടൂറിസം പദ്ധതി പ്രഖ്യാപിച്ചു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്.
10 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഈ ഓയാസിസിൽ വിശാലമായ തടാകം, 14 കിലോമീറ്റർ നീളമുള്ള നടപ്പാതകളും, സൈക്ലിംഗ് ട്രാക്കുകളും, ക്യാമ്പിംഗ് സൗകര്യങ്ങൾ, ഓപ്പൺ എയർ സിനിമ, ഫുഡ് ട്രക്ക് എന്നിവ ഒരുക്കും.
വർഷംതോറും മൂന്ന് ലക്ഷം സന്ദർശകരെയാണ് ലക്ഷ്യമിടുന്നത്. 400 കോടി ദിർഹം ചെലവിൽ നടപ്പാക്കുന്ന പദ്ധതി ജൈവ വൈവിധ്യം സംരക്ഷിക്കുകയും ഹരിത വികസനം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ലക്ഷം മരങ്ങൾ നട്ട് ദുബൈയുടെ പരിസ്ഥിതി സൗഹൃദ വികസനത്തിന് കൂടുതൽ കരുത്ത് നൽകുന്നതാവും പദ്ധതി.



