ദുബൈ : യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്കും ഇനി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട് ലഭ്യമാകും. ആർഎഫ്ഐഡി ചിപ്പ് ഉൾപ്പെടുത്തിയ ഈ പാസ്പോർട്ടിൽ ഉടമയുടെ ഫോട്ടോയും വിരലടയാളവും ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കും.
ഇതിലൂടെ വിമാനത്താവളങ്ങളിലെ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് വേഗത്തിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.
പുതിയ അപേക്ഷകളും പുതുക്കലുകളും ഇനി ഇ-പാസ്പോർട്ട് രൂപത്തിലായിരിക്കും ലഭിക്കുക. അധിക ഫീസ് ഈടാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. നിലവിലുള്ള സാധാരണ പാസ്പോർട്ട് കാലാവധി കഴിയുന്നതുവരെ ഉപയോഗിക്കാം.



