മുംബൈ : യാത്രയ്ക്കിടെ പാട്ട് കേൾക്കുന്നത് എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ യാത്ര തന്നെ ഒരു മ്യൂസിക് റോഡിലൂടെ ആയാലോ …..
മുംബൈയിലെ ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റൽ റോഡിലാണ് ഇന്ത്യയിലെ ആദ്യ മ്യൂസിക്കൽ റോഡ് ഒരുക്കിയിരിക്കുന്നത്. നരിമാൻ പോയിന്റ് മുതൽ വോർലി വരെയുള്ള ഭാഗത്താണ് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഗ്രൂവ്‌സ് വാഹനത്തിന്റെ ടയറുമായി ഘർഷിച്ച് സംഗീതതരംഗങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.
മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് സംഗീതം വ്യക്തമായി കേൾക്കുക. അതായത് വിനോദത്തോടൊപ്പം വേഗപരിധി പാലിക്കാനുള്ള സന്ദേശം കൂടിയാണ് നൽകുന്നത്. ‘സ്‌ളം ഡോഗ് മില്ലെനെയര്‍’ എന്ന ചിത്രത്തിന് വേണ്ടി എആര്‍ റഹ്‌മാന്‍ സംഭാവന ചെയ്ത ജയ് ഹോ എന്ന ഗാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഹംഗറി, ജപ്പാൻ, ദക്ഷിണ കൊറിയ, യു..എഇ എന്നിവിടങ്ങളിലാണ് ഇതിന് മുൻപ് മ്യൂസിക്കൽ റോഡുകൾ പരീക്ഷിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യയിലെ ഈ സംരംഭം രാജ്യത്തെ ആദ്യ മ്യൂസിക്കൽ റോഡാണ്. ഇനി ഈ വഴികളിലൂടെയുള്ള യാത്ര ലക്ഷ്യത്തിലെത്താനുള്ള മാർഗം മാത്രമല്ല… സംഗീതം നിറഞ്ഞൊരു മനോഹരമായൊരു അനുഭവം കൂടിയാണ്.



