ദുബൈ : ലോക ആയുഷ് സമ്മേളനത്തിന് ദുബൈയിൽ ഞായറാഴ്ച തുടക്കമാകും.
ഫെബ്രുവരി 15 മുതൽ 17 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണ് മൂന്നാമത് അന്താരാഷ്ട്ര ആയുഷ് കോൺഫറൻസും പ്രദർശനവും നടക്കുന്നത്. ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാരീതികളെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
ആയുഷ് മന്ത്രാലയത്തിന്റെയും ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെയും നേതൃത്വത്തിൽ സയൻസ് ഇന്ത്യ ഫോറവും വേൾഡ് ആയുര്‍വേദ ഫൗണ്ടേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
35-ലേറെ രാജ്യങ്ങളിൽ നിന്നുള്ള 1500-ലേറെ പ്രതിനിധികളും 31 അന്താരാഷ്ട്ര
പ്രഭാഷകരും പങ്കെടുക്കും.45-ലേറെ പ്രദർശന സ്റ്റാളുകളും ഷോർട്ട് ഫിലിം ഫെസ്റ്റിവലും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യ–യു.എ.ഇ സഹകരണം, ആയുഷ് ഗവേഷണം, ഗ്രീൻ മെഡിസിൻ, നിക്ഷേപവും വ്യാപാരവും സമ്മേളനത്തിൽ ചർച്ച ചെയ്യും.
പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
വിട്ടുമാറാത്ത രോഗങ്ങളുടെ പ്രതിരോധത്തെക്കുറിച്ചുള്ള ആഗോള അവബോധം സൃഷ്ടിക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.



