ദുബൈ : റമദാൻ മാസത്തോടനുബന്ധിച്ച് ദുബൈയിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഒരു മാസം മുഴുവൻ നീളുന്ന സാംസ്കാരിക പരിപാടികൾ, ഡ്രോൺ ലൈറ്റ് കാഴ്ചകൾ, വെടിക്കെട്ട് പ്രദർശനങ്ങൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
ഫെസ്റ്റിവൽ സിറ്റി മാൾ, അൽ സീഫ്, ദുബൈ ക്രീക്ക് , സിറ്റി വാക്ക്, ജെ.ബി.ആർ ബീച്ച്, എക്സ്പോ സിറ്റി, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിലാണ് പ്രധാന പരിപാടികൾ നടക്കുക.
ഇഫ്താറിന് ശേഷം ലൈറ്റ് അലങ്കാരങ്ങളും, കലാപരിപാടികളും കുടുംബങ്ങൾക്കായുള്ള കൂട്ടായ്മകളും ഉണ്ടാകും. റമദാൻ്റെ ആത്മീയതയും, ആഘോഷ നിമിഷങ്ങളും ഒരുമിപ്പിക്കുന്ന പരിപാടികളാണ് നഗരത്തിലുടനീളം ഒരുക്കിയിരിക്കുന്നത്.



