ദുബൈ : റമദാൻ മാസത്തിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.
സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ പൊലീസ് പട്രോളിംഗ് സംവിധാനം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. പള്ളികൾ, വിപണികൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, മറ്റ് പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
തിരക്കേറിയ ഇഫ്താർ സമയങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് പ്രത്യേക സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
റമദാൻ കാലത്ത് ജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. സമാധാനപരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ വിശുദ്ധമാസം ആചരിക്കാനാണ് ഈ സമഗ്ര സുരക്ഷാ പദ്ധതി ലക്ഷ്യമിടുന്നത്.



