ദുബൈ : റമദാൻ മാസത്തിലെ തിരക്ക് മുൻനിർത്തി ഷാർജയിൽ അടിയന്തര സേവനങ്ങൾ ശക്തമാക്കി.
ഇഫ്താർ സമയത്തും രാത്രി പ്രാർത്ഥന സമയങ്ങളിലും ഉണ്ടാകുന്ന ഗതാഗത തിരക്ക് കണക്കിലെടുത്ത് അധിക പട്രോളിങ് സംഘങ്ങളും ആംബുലൻസുകളും പ്രധാന മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.
ഷാർജ പൊലീസും, സിവിൽ ഡിഫൻസും ആരോഗ്യ വകുപ്പും ചേർന്ന് സംയുക്ത നിയന്ത്രണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
അപകടങ്ങളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ ഉടൻ പ്രതികരിക്കാൻ പ്രത്യേക കൺട്രോൾ റൂമുകളും സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു.റമദാൻ കാലത്ത് പൊതുജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുകയെന്നതാണ് നടപടിയുടെ ലക്ഷ്യം.



