ദുബൈ : റമദാനിൽ അവശ്യ സാധനങ്ങളുടെ വില നിയന്ത്രണം ഉറപ്പാക്കാൻ വ്യാപക പരിശോധനകൾ ശക്തമാക്കി ദുബൈ.
സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ, വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് നിരീക്ഷണം വർധിപ്പിച്ചിച്ചത്.
ഉപഭോക്താക്കൾക്ക് അമിത വില ഈടാക്കുകയോ തെറ്റായ ഓഫറുകൾ പ്രചരിപ്പിക്കുകയോ ചെയ്താൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ദാനധർമ്മത്തിന്റെ മാസമായ റമദാനിൽ വിപണിയിലെ സ്ഥിരത നിലനിർത്തുകയും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുകയാണ് നടപടിയുടെ ലക്ഷ്യം.
വില സംബന്ധമായ പരാതികൾ അധികൃതരുടെ ഹോട്ട്‌ലൈനിലൂടെയോ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയോ പൊതുജനങ്ങൾക്ക് അറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.



