ദുബൈ : യു.എ.ഇയിൽ റമദാനിൽ പള്ളികളുടെ ശുചീകരണത്തിന് ഡ്രോൺ സാങ്കേതികവിദ്യ. ഉയർന്ന മിനാരങ്ങളും വിശാലമായ ഇടങ്ങളും സുരക്ഷിതമായി വൃത്തിയാക്കുന്നതിനാണ് ഡ്രോണുകൾ ഉപയോഗിക്കുന്നത്.
അപകടസാധ്യതയുള്ള ഉയർന്ന സ്ഥലങ്ങളിൽ പോലും ഡ്രോണുകൾ എളുപ്പത്തിൽ എത്തി വെള്ളവും പ്രത്യേക ക്ലീനിംഗ് ദ്രാവകങ്ങളും ഉപയോഗിച്ച് വൃത്തിയാക്കുന്നു.
ഇതോടെ സമയം ലാഭിക്കാനും ചെലവ് കുറയ്ക്കാനും കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
പരിസ്ഥിതി സൗഹൃദ രീതിയിലാണ് ക്ലീനിംഗ് നടത്തുന്നത് എന്നതും പ്രത്യേകതയാണ്.
സാങ്കേതികവിദ്യയും വിശുദ്ധ ഇടങ്ങളുടെ സംരക്ഷണവും ഒരുമിപ്പിക്കുന്ന ഈ പദ്ധതി, ഭാവിയിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് അധികൃതരുടെ ലക്ഷ്യം.



