ദുബൈ : യു.എ.ഇയിൽ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയ്ക്കുമുള്ള അവധി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പുറത്തിറക്കി.
നിലവിൽ പ്രഖ്യാപിച്ച പ്രകാരം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 21 വരെ മൂന്ന് ദിവസത്തെ അവധിയാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ റമദാൻ 30 ദിവസം ഉണ്ടെങ്കിൽ അവധി മാർച്ച് 22 വരെ നീട്ടുമെന്നും അധികൃതർ അറിയിച്ചു.
ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 22 വരെ നാല് ദിവസത്തെ അവധി ലഭിക്കും. മാർച്ച് 23 മുതൽ സർക്കാർ ഓഫീസുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കും.



