ദുബൈ : സ്റ്റം സെൽ ചികിത്സയിലൂടെ പുതുജീവൻ ലഭിച്ച കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് യു. എ. ഇ പ്രസിഡന്റ്.
ജന്മസംബന്ധമായ ഗുരുതര രോഗങ്ങൾ കാരണം ജീവൻ പോലും അപകടത്തിലായിരുന്ന ഈ കുട്ടികൾ,
ആധുനിക മെഡിക്കൽ ശാസ്ത്രത്തിന്റെ മികച്ച നേട്ടമായ സ്റ്റം സെൽ ചികിത്സയിലൂടെ
ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു.
ജീവിതത്തിലേയ്ക്ക് തിരിച്ചു വന്ന
കുഞ്ഞുങ്ങളെയും അവരുടെ കുടുംബങ്ങളെയും നേരിൽ കണ്ട പ്രസിഡന്റ് കുഞ്ഞുങ്ങൾക്ക് സ്നേഹ ചുംബനം നൽകിയാണ് യാത്രയാക്കിയത്.
നിമിഷ നേരങ്ങൾ കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ ദൃശ്യങ്ങൾ മനുഷ്യത്വവും കരുണയും നിറഞ്ഞ ഒരു ഭരണാധികാരികാരിയെ മാത്രമല്ല അടയാളപ്പെടുത്തുന്നത്. ചേർത്തു പിടിക്കലിന്റെ മഹത്തായ സന്ദേശം കൂടിയാണ് ലോകത്തിന് നൽകുന്നത്.



