ദുബൈ : വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ദുബൈ പൊലീസ്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കുറഞ്ഞത് രണ്ട് ലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
പൊതുജനങ്ങളിൽ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന തരത്തിലുള്ള വാർത്തകൾ പങ്കുവയ്ക്കുന്നതിന് മുൻപ് അവയുടെ ഉറവിടം പരിശോധിക്കണം.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള സ്ഥിരീകരിച്ച വിവരങ്ങൾ മാത്രമേ പ്രചരിപ്പിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി.



