ദുബൈ : അബൂദബിയിൽ നിന്നുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു.
ഇത്തിഹാദ് എയർവേയ്സാണ് സർവീസുകൾ വീണ്ടും ആരംഭിച്ചരിക്കുന്നത്.
ഡൽഹി, മുംബൈ, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ് തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയവർക്കാണ് പുതിയ സർവീസുകളിൽ മുൻഗണന നൽകുന്നത്.കൂടുതൽ വിവരങ്ങൾക്കായി യാത്രക്കാർ വിമാനക്കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.



