ഇറാനിലെ കെട്ടിടങ്ങളും ഹെലികോപ്ടറും തകർക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ പങ്കുവെച്ചത്.
ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ച വീഡിയോ യുദ്ധനേട്ടമായി ഇസ്രായേൽ ഉയർത്തികാട്ടുകയും ചെയ്തു. എന്നാൽ, വിഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിലെ ഭുജികൾ വിഡിയോയിലെ ചില പ്രശ്നങ്ങൾ കണ്ടെത്തിയത്.
ഇസ്രായേൽ തകർത്ത ഹെലികോപ്ടർ ഒറിജനല്ലെന്ന സംശയമാണ് ഇവർ ഉന്നയിച്ചത്. ഹെലികോപ്ടറിന്റെ ചിറക് ഉൾപ്പടെ നോക്കിയാണ് സമൂഹമാധ്യമങ്ങളിലെ ഈ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് ഇസ്രായേലിനെ പറ്റിക്കാൻ ഇറാൻ ഗ്രൗണ്ടുകളിൽ ഹെലികോപ്ടർ രൂപങ്ങളുണ്ടാക്കി വെക്കുകയാണെന്ന വ്യാപക റിപ്പോർട്ടുകൾ കൂടി പുറത്ത് വന്നത്. ഇതോടെയാണ് യുദ്ധത്തിൽ ഇസ്രായേലിന് പറ്റിയ അമളി കൂടുതൽ വ്യക്തമായത്.



