ദുബൈ : സംഘർഷാവസ്ഥയെ തുടർന്ന് ജാഗ്രതാ നടപടികൾ ശക്തമാക്കിയിരുന്ന യു.എ.ഇയിൽ സ്ഥിതി ഇപ്പോൾ ക്രമേണ സാധാരണ രീതിയിലേക്ക് ആവുന്നു.
മിസൈൽ ഭീഷണിയെ തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ശക്തമാക്കി സുരക്ഷാ സംവിധാനങ്ങൾ ഭീഷണികളെ ഫലപ്രദമായി നേരിട്ടതായി അധികൃതർ അറിയിച്ചു.
വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനൊപ്പം വിവിധ എയർലൈൻസുകൾ യാത്രക്കാരോട് പുതിയ യാത്രാ വിവരങ്ങൾ പരിശോധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ഗതാഗത സംവിധാനങ്ങൾ, സർക്കാർ സേവനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയും സാധാരണ പോലെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അതെസമയം ഭീതി പരത്തുന്ന കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും പൊതുജനങ്ങളോട് നിർദേശം നൽകിയിട്ടുണ്ട്.



