തെഹ്‌റാൻ : പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ വെടിനിർത്തലിന് മധ്യസ്ഥശ്രമവുമായി മുന്നോട്ട് വന്ന് മൂന്ന് പ്രധാന രാജ്യങ്ങൾ.
റഷ്യ, ചൈന,ഫ്രാൻസ് എന്നിവയാണ് വെടിനിർത്തൽ ചർച്ചകൾക്ക് വഴിയൊരുക്കാൻ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കിയത്.
സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് തടയുകയും സമാധാനപരമായ പരിഹാരത്തിന് വഴി കണ്ടെത്തുകയും ചെയ്യണമെന്നാണ് ഈ രാജ്യങ്ങളുടെ നിലപാട്. ഇരുപക്ഷവും ഉടൻ വെടിനിർത്തലിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ തലങ്ങളിലായി ചർച്ചകൾ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതൽ വഷളാകാതിരിക്കാനായി അന്താരാഷ്ട്ര സമൂഹവും ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. സമാധാന ചർച്ചകൾക്ക് ഉടൻ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോക സമൂഹം.



