ദുബൈ : യുദ്ധം സൃഷ്ടിച്ച ആശങ്കയുടെ കാർമേഘങ്ങൾ യു.എ.ഇ വ്യവസായികളുടെ മനസ്സിൽ നിന്ന് പൂർണമായും മാഞ്ഞു പോയിട്ടില്ല. ആശങ്കയകറ്റാൻ വ്യാവസായികളുമായി സംവദിക്കുകയാണ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ. ദുബൈ കരുത്തോടെ നിലകൊള്ളുന്നു എന്ന സന്ദേശമാണ് ഞങ്ങൾക്ക് ലോകത്തിന് നൽകാനുള്ളത്.
ബിസിനസിന്റെ തുടർച്ചയാണ് ഞങ്ങളുടെ ലക്ഷ്യം. കൂടുതൽ കാര്യക്ഷമതയോടെ സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ കഴിയണമെന്നും ഹംദാൻ പറഞ്ഞു. 300 വ്യവസായികളുമായി നടത്തിയ പരിപാടിയിലാണ് അദ്ദേഹത്തിന്റെ പരാമർശം.



