ദീർഘ വീക്ഷണവും ഉറച്ച നേതൃത്വവും കൊണ്ട് യു.എ.ഇയെ ആഗോള വേദിയിൽ ശക്തമായി മുന്നോട്ട് നയിക്കുന്ന നേതാവ്. ജന മനസ്സുകളിൽ അഭിപ്രായ വ്യത്യസങ്ങളില്ലാത്ത ഒരു പേര്.
യു. എ. ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് 65ാം പിറന്നാൾ. 1961 മാർച്ച് 11-ന് അബുദബിയിൽ ജനിച്ച ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2022-ലാണ് യു.എ.ഇ പ്രസിഡന്റായി അധികാരമേറ്റത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കും സാങ്കേതിക പുരോഗതിക്കും നവീകരണ പദ്ധതികൾക്കും പ്രാധാന്യം നൽകുന്ന നേതാവെന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
മാനവിക സഹായ പ്രവർത്തനങ്ങളിലും ആഗോള സഹകരണങ്ങളിലും സജീവമായ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യു.എ.ഇ വിവിധ മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കൈവരിച്ചു. സമാധാനവും വികസനവും മുൻനിർത്തിയുള്ള നയങ്ങളിലൂടെ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിഷ്ഠയും ശക്തിപ്പെടുത്തി .
പിറന്നാൾ ദിനത്തിൽ രാജ്യത്തുടനീളവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നേതാക്കളും, ജനങ്ങളും, നേരിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെയും അദ്ദേഹത്തിന് ആശംസകൾ നേരുകയാണ്. യു.എ.ഇയുടെ പുരോഗതിയെയും ജനങ്ങളുടെ ക്ഷേമത്തെയും ലക്ഷ്യമിട്ട് മുന്നേറുന്ന നേതാവിനുള്ള ആദരവിന്റെ ദിനമായി മാറുകയാണ് ഈ പിറന്നാൾ ദിനം.



