ദുബൈ : യുഎഇയിലെ വിവിധയിടങ്ങളിൽ കനത്ത മഴയുടെ സാഹചര്യത്തിലും പ്രതികൂല കാലാവസ്ഥയെ ചെറുക്കുകയാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. മാതൃകാപരമായ ഇടപെടലുകളാണ് ഓരോ ഘട്ടങ്ങളിലും ഇവർ നടത്തുന്നത്.
മഴവെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ വേഗത്തിൽ വെള്ളം നീക്കം ചെയ്യുക, ഗതാഗതം തടസ്സപ്പെടാതിരിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിക്കുക, പ്രധാന റോഡുകളിലും ഉൾനാടൻ വഴികളിലും നിരീക്ഷണം ശക്തമാക്കുക ആവശ്യമായിടങ്ങളിൽ വെള്ളം വഴിതിരിച്ചുവിടുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യുന്നത്.
കോരി ചൊരിയുന്ന മഴയിലും ആർടിഎയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ തുടരുന്നതിനാൽ പൊതുഗതാഗത സേവനങ്ങളിൽ യാത്രക്കാർക്ക് വലിയ പ്രായസങ്ങളില്ല.



