ദുബൈ : യുഎഇയിൽ നിലവിൽ തുടരുന്ന കനത്ത മഴയ്ക്കുള്ള കാരണം ന്യൂനമർദമാണെന്ന് വ്യക്തമാക്കി
കാലാവസ്ഥ വിദഗ്ധർ.
വടക്കുപടിഞ്ഞാറ് ഭാഗത്ത് നിന്ന് രൂപപ്പെട്ട ന്യൂനമർദ്ദം വിവിധയിടങ്ങളിലുള്ള മഴക്ക് കാരണമായി.
ചില മേഖലകളിൽ ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്.
അതേസമയം, ന്യൂനമർദം വരും ദിവസങ്ങളിൽ കുറയാൻ സാധ്യതയുണ്ടെന്നും ഞായറാഴ്ചയോട് കൂടെ മഴ കുറയുമെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അനാവശ്യമായി പുറത്ത് ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.



