തെഹ്റാൻ : ഇറാൻ യുദ്ധത്തിന് താത്കാലിക ആശ്വാസമായി ഇന്ന് ട്രംപിന്റെ പ്രസ്താവന എത്തിയെങ്കിലും മേഖലയിൽ അശങ്കയൊഴിയുന്നില്ല. 10 ദിവസത്തേക്ക് ഇറാനെ ആക്രമിക്കില്ലെന്നാണ് ട്രംപ് പറഞ്ഞത്. ഇറാന്റെ അഭ്യർത്ഥന പ്രകാരം താൻ തിരുമാനമെടുത്തു എന്നും ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി. ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് നീടിവെക്കുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.
എന്നാൽ ഇപ്പോൾ അത്ര ആശ്വാസകരമായ റിപ്പോർട്ടുകളല്ല ഇറാനിൽ നിന്നും പുറത്ത് വരുന്നത്. എന്നാൽ ഇറാൻ 10 ലക്ഷം സൈനികരെ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നും കരയുദ്ധത്തിനായി അവർ തയ്യാറെടുക്കുകയാണെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതു വരെ ട്രംപിന്റെ പ്രസ്താവനകൾക്ക് വിരുദ്ധമായ നടപടികളാണ് യുദ്ധത്തിലെ പങ്കാളിയായ ഇസ്രയേലിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.



