ദുബൈ : ദുബൈയിൽ താമസക്കാരുടെ ജീവിത നിലവാരം ഉയർത്താൻ പുതിയ ഹരിത പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി രംഗത്ത്.
നഗരത്തിലെ വിവിധ താമസ മേഖലകളിൽ ഈ വർഷം തന്നെ 35 പുതിയ പാർക്കുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നു. ഏകദേശം 3.4 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന പാർക്കുകൾ കുടുംബങ്ങൾക്കും കുട്ടികൾക്കും അനുയോജ്യമായ വിനോദ സൗകര്യങ്ങളോടെയാണ് ഒരുക്കുക.
ഈ പദ്ധതിയിലൂടെ നഗരത്തിലെ 23 താമസ മേഖലകളിൽ താമസിക്കുന്നവർക്ക് വീടുകളിൽ നിന്ന് അഞ്ച് മിനിറ്റിനുള്ളിൽ എത്താവുന്ന പാർക്കുകൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
പച്ചപ്പും പൊതുസൗകര്യങ്ങളും വർധിപ്പിച്ച് നഗരജീവിതം കൂടുതൽ ആരോഗ്യകരമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.



