ദുബൈ : ഈ വർഷത്തെ ഗോ ഗ്രീൻ പുരസ്‌കാരത്തിന് അർഹരായി ദുബൈയിലെ പ്രമുഖ റീടെയ്ൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പ്. പേപ്പർ ഉപയോഗിച്ച് നടത്തിയിരുന്ന പ്രവർത്തനങ്ങളെ മുഴുവൻ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ സംഭാവനക്കാണ് ഈ അംഗീകാരം. ഐടി കമ്പനിയായ ക്യൂബ് ഇന്നോവേറ്റെഴ്സ് ടെക്‌നോളജീസ് LLC ആണ് ഈ വർഷത്തെ ഗോ ഗ്രീൻ പുരസ്കാരം നൽകിയത്.

പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ HR, ഫിനാൻസ്, സ്റ്റോർ പ്രവർത്തനങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളും പേപ്പർ രഹിതമായി മാറി. ഇതിലൂടെ ലക്ഷക്കണക്കിന് പേപ്പറുകളുടെ ഉപയോഗം ഒഴിവാക്കാനും, സമയവും ചെലവും വലിയ തോതിൽ കുറയ്ക്കാനും കഴിഞ്ഞു. ഇതോടെ 33 മില്യൺ രേഖകളാണ് നെസ്റ്റോ ഡിജിറ്റലൈസ് ചെയ്തത്.
ഏകദേശം 15 ലക്ഷം പേപ്പറുകളുടെ ഉപയോഗം ഒഴിവാക്കുകയും, പ്രിന്റിംഗ്, സ്റ്റോറേജ് ചെലവുകളിൽ 80 ശതമാനം വരെ കുറവ് വരുത്തുകയും ചെയ്തു. കൂടാതെ ജീവനക്കാരുടെ മാനുവൽ ഫയൽ കൈകാര്യം ചെയ്യുന്ന സമയത്തിൽ 65 ശതമാനത്തോളം ലാഭവും കൈവരിച്ചതായി കമ്പനി അറിയിച്ചു.



