Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • 14 സ്‌ക്രീനുകളുമായി ‘സെഞ്ച്വറി സിനിമാസ്’ മാൾ ഓഫ് മസ്കറ്റിൽ പ്രവർത്തനം…
  • ഇറാൻ–അമേരിക്ക സംഘർഷം വീണ്ടും അതീവ ഗുരുതര ഘട്ടത്തിലേക്ക്.
  • 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ വിലക്ക്: കുട്ടികൾക്കായി…
  • യുഎഇയിൽ നാളെ മുതൽ ‘ജംറതുൽ ഖൈത്’; 40 ദിവസത്തേക്ക് കടുത്ത…
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

ഇറാൻ–അമേരിക്ക സംഘർഷം വീണ്ടും അതീവ ഗുരുതര ഘട്ടത്തിലേക്ക്.

Naef - Gulf News - July 11, 2026
Naef
12 views 0 secs 0 Comments

ദുബൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ ആയിരം മിസൈലുകൾ ഇറാനെ ലക്ഷ്യമാക്കി തയ്യാറായി നിൽക്കുന്നുവെന്നും, അതിന് പിന്നാലെ ആയിരക്കണക്കിന് മിസൈലുകൾ കൂടി പ്രയോഗിക്കുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അവകാശപ്പെട്ടു. ആവശ്യമെങ്കിൽ ഒരു വർഷം വരെ നീളുന്ന സൈനിക നടപടിയിലൂടെ ഇറാനെ പൂർണമായും തകർക്കാൻ അമേരിക്കൻ സൈന്യം സജ്ജമാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

അതേസമയം, ഇറാനും നിലപാട് കടുപ്പിക്കുകയാണ്. രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും ദ്വീപുകളിലും അതിർത്തികളിലും ഉൾപ്പെടെയുള്ള എല്ലാ നിർണായക കേന്ദ്രങ്ങളിലും ശത്രുവിന്റെ ഓരോ നീക്കവും സായുധ സേന കർശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായെ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യം പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും അമേരിക്ക മുന്നോട്ടുവെച്ചതായി റിപ്പോർട്ടുകളുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസിൽ സ്ഥിതി വഷളാകുമെന്ന ആശങ്കയാണ് ഇതിന് പിന്നിൽ.

യുദ്ധത്തിന്റെ പ്രത്യാഘാതം ആഗോള സമ്പദ്‌വ്യവസ്ഥയെയും ശക്തമായി ബാധിക്കുന്നു. അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ വിലയിരുത്തൽ പ്രകാരം, 2020ലെ കോവിഡ് മഹാമാരിക്കുശേഷം ആദ്യമായി 2026ൽ ആഗോള എണ്ണ ആവശ്യകത കുറയാനാണ് സാധ്യത. ഉയർന്ന എണ്ണവിലയും ഗൾഫ് മേഖലയിലെ കപ്പൽഗതാഗത തടസ്സങ്ങളും ഇതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങൾ വലിയ തിരിച്ചടിയാണ് നേരിടുന്നത്.

അമേരിക്കയും ഇറാനും തമ്മിലുള്ള വാക്കേറ്റം കൂടുതൽ കടുത്ത സാഹചര്യത്തിലേക്ക് നീങ്ങുമ്പോൾ, ലോകത്തിന്റെ ശ്രദ്ധ വീണ്ടും പശ്ചിമേഷ്യയിലെ സംഘർഷവികാസങ്ങളിലേക്കാണ്.

TAGS:
PREVIOUS
15 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ വിലക്ക്: കുട്ടികൾക്കായി വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കരുതെന്ന് മാതാപിതാക്കൾക്ക് നിർദ്ദേശവുമായി TDRA
NEXT
14 സ്‌ക്രീനുകളുമായി ‘സെഞ്ച്വറി സിനിമാസ്’ മാൾ ഓഫ് മസ്കറ്റിൽ പ്രവർത്തനം ആരംഭിച്ചു
Related Post
August 11, 2025
നാളെ ആകാശത്ത് ആ വിസ്മയ കാഴ്ച, പെർസീഡ് ഉൽക്കാവർഷം ദൃശ്യമാകും.
July 25, 2025
കള്ളപ്പണം വെളുപ്പിക്കൽ;യുഎഇയിൽ സ്ഥാപനത്തിന്​ 50 ലക്ഷം ദിർഹം പിഴ
February 18, 2026
പൂർവവിദ്യാർഥികളുടെ പിന്തുണയിൽ മെഡിക്കൽ എജുക്കേഷൻ സെന്റർ
September 13, 2025
ഏഷ്യാ കപ്പ് ആവേശത്തിൽ ദുബൈ സ്റ്റേഡിയം ആർത്തിരമ്പുമ്പോൾ, ഗാലറികളിൽ ഒരു കുറവ് പ്രകടമാണ്.
Comments are closed.

Recent Posts

  • 14 സ്‌ക്രീനുകളുമായി ‘സെഞ്ച്വറി സിനിമാസ്’ മാൾ ഓഫ് മസ്കറ്റിൽ പ്രവർത്തനം ആരംഭിച്ചു
  • ഇറാൻ–അമേരിക്ക സംഘർഷം വീണ്ടും അതീവ ഗുരുതര ഘട്ടത്തിലേക്ക്.
  • 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ വിലക്ക്: കുട്ടികൾക്കായി വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കരുതെന്ന് മാതാപിതാക്കൾക്ക് നിർദ്ദേശവുമായി TDRA
  • യുഎഇയിൽ നാളെ മുതൽ ‘ജംറതുൽ ഖൈത്’; 40 ദിവസത്തേക്ക് കടുത്ത വേനൽക്കാലം
  • ആകാശത്ത് വിസ്മയമായി ‘സ്ട്രോബെറി മൂൺ’; ഇന്ന് രാത്രി ദൃശ്യമാകും

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved