
സംഘർഷമേഖലകളിൽ ആദ്യം മാനുഷിക വെടിനിർത്തൽ ഉറപ്പാക്കുകയും സഹായമെത്തിക്കാനുള്ള വഴികൾ തുറക്കുകയും ചെയ്യുമെന്ന് നുസൈബ പറഞ്ഞു. ഈ ധാരണകൾ നിലനിർത്താൻ രാഷ്ട്രീയ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകും. യുഎൻ ഉദ്യോഗസ്ഥരും പുറത്തുനിന്നുള്ള വിദഗ്ധരും ഉൾപ്പെടുന്ന മധ്യസ്ഥ സമിതി രൂപീകരിക്കും. പ്രാദേശിക വനിതാ കൂട്ടായ്മകളുമായാണ് മധ്യസ്ഥ സംഘം ആദ്യം ബന്ധപ്പെടുകയെന്നും അവർ വ്യക്തമാക്കി.
ആദ്യ 100 ദിവസത്തിനുള്ളിൽ അംഗരാജ്യങ്ങളുമായും പൗരസമൂഹവുമായും ചേർന്ന് യുഎന്നിന്റെ മുൻഗണനകൾ രൂപപ്പെടുത്തും. ഒരേ ചുമതല ഒന്നിലധികം വിഭാഗങ്ങൾ നിർവഹിക്കുന്ന സാഹചര്യം ഒഴിവാക്കി, സംഘർഷവും പ്രതിസന്ധിയും നേരിടുന്ന ഇടങ്ങളിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും. പ്രവർത്തനഫലങ്ങൾ വിലയിരുത്തുന്ന സ്കോർകാർഡ് പ്രസിദ്ധീകരിക്കുമെന്നും അവർ പറഞ്ഞു.
യുക്രെയ്നിലെ ഏത് ഒത്തുതീർപ്പും രാജ്യത്തിന്റെ പരമാധികാരവും ഭൂപ്രദേശത്തിന്റെ അഖണ്ഡതയും മാനിക്കണമെന്ന് നുസൈബ ചൂണ്ടിക്കാട്ടി. ഗാസയ്ക്കായുള്ള 20 ഇന പദ്ധതിക്ക് അംഗീകാരം നൽകിയ രക്ഷാസമിതിയുടെ 2803-ാം പ്രമേയം നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഒരു പതിറ്റാണ്ടിലേറെ യുഎന്നിലെ യുഎഇ അംബാസഡറായിരുന്ന നുസൈബ തിരഞ്ഞെടുക്കപ്പെട്ടാൽ, ഐക്യരാഷ്ട്രസഭയെ നയിക്കുന്ന ആദ്യ വനിതയും പലസ്തീൻ വംശജയായ ആദ്യ വ്യക്തിയുമാകും. നിലവിലെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ കാലാവധി ഡിസംബർ 31ന് അവസാനിക്കും. യൂറോന്യൂസിന്റെ റിപ്പോർട്ട് പ്രകാരം കോസ്റ്റാറിക്കയുടെ മുൻ വൈസ് പ്രസിഡന്റ് റെബേക്ക ഗ്രിൻസ്പാനാണ് മത്സരത്തിൽ മുന്നിൽ



