അബുദാബി : അബുദാബിയിലെ അൽഐനിൽ മെർസ് വൈറസ് ബാധ സ്ഥിരികരിച്ചുകൊണ്ട് ഡബ്ല്യൂ എച് ഒ .അൽഐനിൽ താമസിക്കുന്ന 28 കാരനായ പ്രവാസിക്കാണ് രോഗം സ്ഥിരികരിച്ചത് .ജൂൺ 8 നായിരുന്നു രോഗബാധിതനായ യുവാവിനെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചത് .തുടർന്നുള്ള പരിശോധനയിൽ യുവാവിന് മെർസ് വൈറസ് ബാധ സ്ഥിരികരിക്കുക ആയിരുന്നു .ഈ വർഷം ഇത് ആദ്യമായാണ് യു എ യിൽ മെർസ് സ്ഥിരി കരിക്കുന്നത്.കൊറോണ വൈറസിൽ പെട്ട ഒന്നാണെങ്കിലും മഹാമാരിക് ഇടയാക്കിയ കൊറോണ വൈറസ് വകഭേദം അല്ല ഇത് എന്ന് ലോക ആരോഗ്യ സംഘടന അറിയിച്ചു .
ഛർദി ,ശരീര വേദന ,മൂത്രമൊഴിക്കുമ്പോൾ വേദന തുടങ്ങിയവ ആണ് പ്രാഥമിക ലക്ഷണങ്ങൾ .ജൂൺ 8 നു ഛർദിയും വയറിളക്കം ഉൾപ്പടെയുള്ള ദഹന പ്രേശ്നങ്ങളെ തുടര്‍ന്നായിരുന്നു യുവാവിനെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചത് .രോഗം മൂർച്ഛിച്ചതോടെ സ്പെഷ്യലിസ്ററ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുക ആയിരുന്നു .
വൈറസ് ബാധയുള്ള യുവാവുമായി ഇടപഴകിയ 108 പേരേ പരിശോധിച്ചെങ്കിലും അവരിൽ വൈറസ് കണ്ടത്താൻ കഴിഞ്ഞില്ല .ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് .കൃഷിയിടങ്ങളുമായോ മൃഗങ്ങളുമായോ ഇടപഴകേണ്ടി വരുന്ന സന്ദർഭത്തിൽ വ്യക്തിശുചിത്വം പാലിക്കണമെന്നും ആശങ്ക ഒഴിവാക്കി ജാഗ്രത വേണമെന്നും മുന്നറിയിപ്പ് നൽകി .