കഴിഞ്ഞ ശനിയാഴ്ച ദുബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ് പുറപ്പെട്ടത് തിങ്കളാഴ്ച രാവിലെ 2 .45 നു ആണ് .30 മണിക്കൂർ ആണ് യാത്രക്കാർ വലഞ്ഞത് .മാത്രമല്ല ഞായറാഴ്ച വൈകിട്ടു നടക്കേണ്ടി ഇരുന്ന ഒരു വിവാഹ നിശ്ചയം ആണ് എയർ ഇന്ത്യ എക്സ്പ്രസ്സ് കാരണം കടക്കൽ സ്വദേശി ആയ മുഹമ്മദ് നു നഷ്ടമായത് .സാങ്കേതിക തകരാറു മൂലമെന്നുള്ള വിശദികരണം ആണ് കമ്പനി നൽകുന്നത് .
യാത്രക്കാരിൽ 20 കുട്ടികളും 50 സ്ത്രീകളും ഉണ്ടായിരുന്നു .സംസ്കാര ചടങ്ങുകൾ ഉൾപ്പെടെ നിരവധി അത്യവശ്യ ആവശ്യങ്ങൾക്കു വേണ്ടി പുറപെട്ടവരാണ് പലരും .എയർ ഇന്ത്യയുടെ ഇത്തരത്തിലുള്ള പ്രവർത്തി യാത്രക്കാരെ പ്രതിസന്ധിയിൽ ആക്കുക മാത്രമല്ല ,കമ്പനിയോടുള്ള യാത്രക്കാരുടെ വിശ്വാസ്യതയും നഷ്ടപെടുത്തുക ആണ് ചെയുന്നത് .ആദ്യമായല്ല എയർ ഇന്ത്യയിൽ നിന്നും ഇത്തരത്തിലുള്ള അനുഭവങ്ങൾ യാത്രക്കാർ നേരിടുന്നത് ,എന്നാൽ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ തന്നെ ഒരാഴ്ച കഴിഞ്ഞു മാത്രമേ റീഫണ്ട് ലഭിക്കുക ഉള്ളു എന്ന് യാത്രക്കാർ പറയുന്നു .