ഇന്ത്യയിലെ ബംഗളൂരുവിലെ ഒരു വ്യത്യസ്തമായ റെസ്റ്റോറന്റ് കാഴ്ച ആണിത് .ഭക്ഷണം കഴിക്കാൻ പോകുന്നവർ ആദ്യമൊന്നു പതറും ,കാരണം രൂപത്തിലും ഭാവത്തിലും ജയിൽ തന്നെ ,റെസ്റ്റോറെന്റിന്റെ കാവാടത്തിൽ നിൽക്കുന്ന ആൾ മുതൽ ഭക്ഷണം തരുന്ന വെയ്റ്റർ വരെ ജയില്പുള്ളികളുടെയും പോലീസ് കാരുടെയും വേഷത്തിൽ .ഭക്ഷണം കഴിക്കാൻ കൊണ്ടുപോകുന്നത് ഇരുമ്പു അഴികൾ ഉള്ള ഒരു തടവറയിൽ ,കിട്ടുന്ന ഭക്ഷണം ഒഴിച്ച് എല്ലാം ജയിലുമായി ബന്ധപ്പെട്ടത് .ആദ്യമൊന്നു പേടി തോന്നുമെങ്കിലും കൗതുകം തോന്നുന്ന കാഴ്ച ആണ് ഇത് .ട്വിറ്ററിൽ വൈറൽ വീഡിയോ പങ്കുവെച്ച ഈ വീഡിയോ ജനശ്രദ്ധ നേടി കഴിഞ്ഞു
എന്റർടൈൻമെന്റ് ഡെസ്ക് ഗൾഫ് ഫോക്കസ്