ഇസ്ലാമാബാദിലെ ബറ്റാഗ്രാമിലെ വിദ്യാർഥികൾ സ്കൂളിലേക്ക് പോകുന്നത് വളരെ ദുരിതത്തിലാണ് .രണ്ടു മലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ചെയർലിഫ്റ്റ് മാർഗമേ വിദ്യാർഥികൾക്ക് സ്കൂളുകളിൽ പോകാൻ കഴിയു .കഴിഞ്ഞ ദിവസം സ്കൂളിലേക്കു പോകാൻ കുട്ടികളും രണ്ടു അധ്യാപകരും ചെയർലിഫ്റ്റിൽ പ്രേവേശിക്കുകയും യാത്ര മദ്ധ്യേ പെട്ടെന്ന് ചെയർലിഫ്റ്റിന്റെ കേബിൾ പൊട്ടിയതിനെ തുടർന്ന് ആറു കുട്ടികളും അധ്യാപകരും ചെയർലിഫ്റ്റിൽ കുടുങ്ങി കിടക്കുകയുമാണ് .900 അടി ഉയരത്തിൽ ആണ് വിദ്യാർഥികളും അധ്യാപകരും ഉള്ളത് . രാജ്യത്തെ സായുധ സേന ഇപ്പോൾ രക്ഷ പ്രവർത്തനം നടത്തി വരുക ആണ് .രണ്ടു ഹെലികോപ്റ്ററുകൾ നിലവിൽ രംഗത്തുണ്ട് എന്നാണ് പ്രാദേശിക മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് .യാത്രക്കാർ ഇപ്പോൾ ചെയർലിഫ്റ്റിന്റെ ഒരൊറ്റ കമ്പിയിൽ ആണ് തുങ്ങി കിടക്കുന്നത് .പ്രേദേശത്തു ശക്തമായ കാറ്റ് വീശുന്നതിനാൽ രക്ഷദ്വത്യം സങ്കിർണമാണെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു .
പാകിസ്ഥാനന്റെ വടക്കൻ പർവതപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ പലപ്പോഴും ഒരു ഗ്രാമത്തിൽ നിന്നും മറ്റു ഗ്രാമങ്ങളിലേക്ക് പോകുന്നത് ഇത്തരത്തിലുള്ള ചെയർലിഫ്റ്റ് ആശ്രയിച്ചാണ് .
ഇൻഫർമേഷൻ ഡെസ്ക് ഗൾഫ് ഫോക്കസ്