
ദുബൈ: ഷെയ്ഖ് സായിദ് റോഡ് നവംബർ 26ണ് ഓറഞ്ച് നിറത്തിലുള്ള ഒരു കടലായി മാറിയഅത്ഭുതക്കാഴ്ചയാണ് കണ്ടത്. ഇതുവരെയുള്ള എല്ലാ റെക്കോർഡുകളും തിരുത്തിയാണ് ദുബൈ റൺസമാപിച്ചത്. ദുബൈ റണ്ണിന് ഇത്തവണ എത്തിയത് 2 ലക്ഷത്തിലധികം പേരാണ്. ദുബായ് കിരീടാവകാശിയുംഎക്സിക്യൂട്ടീവ് കൗൺസിൽ ഓഫ് ദുബായ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്അൽ മക്തൂം സംഘടിപ്പിച്ച ലോകത്തെ ഏറ്റവും വലിയ ഫൺ റൺ ഇവന്റായ ദുബായ് റണ്ണിന് 226,000 ഫിറ്റ്നസ്പ്രേമികൾ ആണ് ദുബായ് കിരീടാവകാശിക്കൊപ്പം കൂടെ ഓടാൻ ചേർന്നത്.

ഷെയ്ഖ് ഹംദാനൊപ്പം ഓടിയ സംഘത്തിൽ യുഎഇ ബഹിരാകാശ സഞ്ചാരികളായ ഡോ. സുൽത്താൻഅൽനെയാദി, ഹസ്സ അൽമൻസൂരി എന്നിവരും ഉണ്ടായിരുന്നു. 10 കിലോമീറ്റർ നീണ്ട യാത്രയിൽ നിരവധി പേർപങ്കെടുത്തു. ‘ഓറഞ്ച് ആർമി’ ദുബൈ ഷെയ്ഖ് സായിദ് റോഡിലൂടെ ഓടിയതോടെ ദുബായ് ഫിറ്റ്നസ് ചലഞ്ചിന്സമാപനമായി. പ്രായം മറന്നാണ് പലരും ഓടാൻ വേണ്ടിയെത്തിയത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറ് മാസത്തെ യാത്രയിൽ അൽ നിയാദിയുടെ കൂടെയുണ്ടായിരുന്ന‘എക്സ്പഡിഷൻ 69’ ക്രൂ അംഗങ്ങളും ദുബായ് റണ്ണിൽ പങ്കെടുക്കാൻ വേണ്ടിയെത്തിയിരുന്നു. ഫിറ്റ്നസ്പ്രേമികളെ അടുത്തവർഷം ഇതിലും വലിയൊരു ജനസാഗരം ഒരുക്കി ദുബൈ റണ്ണിൽ കാണാം