
ഷാർജ: വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് 15ആമത് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ.
കംപ്യൂട്ടർ പരിശീലനവും ‘റോബോട്ട് സിറ്റി’ എന്നറിയപ്പെടുന്ന കുട്ടികളുടെ ഇഷ്ട സ്ഥലവും ഇവിടെയുണ്ട്.

എട്ടുവയസ്സിനുമുകളിലുള്ള കുട്ടികൾക്കാണ് സയൻസ് ശില്പശാല ഒരുക്കിയിട്ടുള്ളത്. ഒരു വെബ്സൈറ്റ് എങ്ങനെ ഉപയോഗിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ ഇവിടെ പഠിപ്പിക്കും. ഓരോകുട്ടിക്കും ലാപ്ടോപ്പും നൽകും പരിശീലനത്തിന്. പരമ്പരാഗത പഠനത്തെ നൂതന സാങ്കേതികകൊണ്ട് വളർത്തിക്കൊണ്ടുവരികയാണ് ശാസ്ത്ര ശില്പശാലയുടെ ലക്ഷ്യം. ഒപ്പം റോബോട്ടുകളുടെ പ്രവർത്തനങ്ങളും പഠിപ്പിക്കുന്നുണ്ട്.
‘എങ്ങിനെ ഒരു അഭിനേതാവാകാം’ എന്ന പരിശീലനവും നൽകുന്നുണ്ട് ഇത്തവണ. എളുപ്പത്തിൽ സാൻഡ്വിച്ച്, പിസ, ചൈനീസ് ടീ എന്നിവ ഉണ്ടാക്കാനും കുക്കറി കോർണറിൽ പരിശീലനം നൽകുന്നുണ്ട്. ഒപ്പം സൗത്ത് – ഏഷ്യൻ, മിഡിലീസ്റ്റ് പാചകരീതികളും വായനോത്സവ നഗരിയിൽ കുട്ടികൾക്ക് പഠിക്കാം.
