
മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തുന്ന ഹാജിമാർക്ക് ഐ.സി.എഫ്, ആർ.എസ്.സി സംവിധാനിച്ച ഹജ്ജ് വളണ്ടിയറിംഗ് മതൃകാപരമാണെന്ന് സമസ്ത സെക്രട്ടറിയും സിറാജുൽ ഹുദാ ജനറൽ സെക്രട്ടറിയുമായ പേരോട് അബ്ദുർറഹ്മാൻ സഖാഫി. സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഐ.സി.എഫ്, ആർ.സ്.സി യുടെ എച്.വി.സി അംഗങ്ങളുടെ സേവനത്തെ അദ്ദേഹം പ്രശംസിച്ചത്. വിശുദ്ധ ഭൂമിയിലെത്തുന്ന ഹാജിമാർക്ക് സ്വീകരണവും സേവനവും നൽകൽ ചരിത്രാതീത കാലം മുതൽ നിലവിലുള്ളതാണെന്നും പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും നന്മകൾക്കു വേണ്ടി സമയം കണ്ടെത്തുന്ന ഐ.സി.എഫ്, ആർ.എസ്.സി പ്രവർത്തകർ സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷങ്ങളായി ഹജ്ജ് വളണ്ടിയറിംഗ് രംഗത്ത് ഐ.സി.എഫ്, ആർ.സ്.സി സംഘടനകളുടെ സേവനം സജീവമാണ്. ഈ വർഷവും മക്ക, മദീന, ജിദ്ദ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്കുകളും മറ്റു വിപുലമായ സൗകര്യങ്ങളും ഈ സംഘടനകൾ ഹാജിമാർക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.