റിയാദ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പി.ബി.ഡി.എ സൗദി അറേബ്യ നടത്തുന്ന രക്തദാന ക്യാമ്പുകളുടെ ഭാഗമായി ദമ്മാമിലും റിയാദിലും വിവിധ ആശുപത്രികളുമായി സഹകരിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന രക്തദാന കാമ്പയിൻ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച്ച തുടങ്ങുന്ന കാമ്പയിൻ ആഗസ്റ്റ് 15 വരെ നീണ്ടുനിൽക്കുന്നതാണ്. ഉദ്ഘാടന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ഉച്ചക്ക് 12 വരെ റിയാദ് എക്സിറ്റ് ഒമ്പതിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ നടക്കും.തുടർന്നുള്ള ദിവസങ്ങളിൽ ശനിയാഴ്ച മുതൽ വ്യാഴാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ച് വരെ മലസിലെ നാഷനൽ കെയർ ആശുപത്രി, ആസ്റ്റർ സനദ് ആശുപത്രി എന്നിവിടങ്ങളിൽ വെച്ചും ക്യാമ്പ് തുടരും. ദമ്മാമിൽ ആഗസ്റ്റ് 14ന് ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് ഏഴ് വരെ അൽമന ആശുപത്രിയിൽ നടക്കും.രക്തദാനത്തിന് തയാറുള്ളവർ 0531381662 (ദമ്മാം),0533473585 (റിയാദ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു



