അബുദബി :ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും രാജ്യത്ത് ഏറ്റവും അധികം ചൂട് രേഖപ്പെടുത്തുന്ന അതേ സ്ഥലങ്ങളിൽ തന്നെ. ദുബൈയിൽ ഈ സീസണിൽ കാര്യമായ വേനൽ മഴ ലഭിച്ചിട്ടില്ല. മാത്രമല്ല യുഎഇയിൽ കഴിഞ്ഞ 9 വർഷത്തിനിടെ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയത് ഓഗസ്റ്റ് മാസത്തിലാണ്. 2017 ൽ ഓഗസ്റ്റ് മാസത്തിൽ അബുദബി മൊസൈറയിൽ രേഖപ്പെടുത്തിയ 51.4ഡിഗ്രീ സെൽഷ്യസ് എന്ന ഉയർന്ന താപനിലയെ മറികടന്ന് 2025 ലെ ഓഗസ്റ്റ് 1 ന്
അൽ ഐനിലെ സ്വീഹാനിൽ 51.8 ഡിഗ്രീ സെൽഷ്യസ് രേഖപ്പെടുത്തിയത്.
എന്നാൽ ഓഗസ്റ്റ് 10 ഞായറാഴ്ച്ച വരെ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് അൽ ഐനിൽ ആലിപ്പഴവർഷത്തോടൊപ്പം മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും യുഎഇ കാലാവസ്ഥ വകുപ്പ്.
മഴയാണോ പെരുമഴ ചൂടാണോ കൊടും ചൂട്



