ദുബൈ: എമിറേറ്റിലെ പണമടച്ചുള്ള പൊതു പാർക്കിങ് നിയന്ത്രിക്കുന്ന സംവിധാനമായ പാർക്കിൻ’കഴിഞ്ഞ 6 മാസത്തിനിടെ നേടിയത് 35കോടിയുടെ വരുമാനം.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 56ശതമാനം വളർച്ചയാണ് വരുമാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും സ്മാർട്ടും കാര്യക്ഷമമവും ഉപഭോക്താക്കൾക്ക് സൗകര്യപ്രദവുമായ പാർക്കിങ് സൗകര്യമൊരുക്കി, ദുബൈയുടെ നഗര ഗതാഗതത്തെ പുനർനിർവചിക്കാനുള്ള ലക്ഷ്യത്തെയാണ് നേട്ടം അടയാളപ്പെടുത്തുന്നതെന്ന് അധികൃതർ അറിയിച്ചു. നഗരത്തിൽ കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ രൂപപ്പെടുത്തുന്നതിന്‍റെ ഭാഗമായി ‘പാർക്കിൻ’ 29,600 പുതിയ പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനായി ‘പാർക്കിൻ’ ദുബൈ ഹോൾഡിങ് കമ്പനിയുമായി കരാർ ഒപ്പിടുകയും
ചെയ്തിരുന്നു. നഗരത്തിൽ പാർക്കിങിന് സ്ഥലങ്ങൾ കൂടുതലായി ആവശ്യമായ സാഹചര്യത്തിലാണ് പുതിയ മേഖലകളിൽ സംവിധാനം ഏർപ്പെടുത്തുന്നത്.
പാർക്കിൻ കമ്പനിയുടെ വരുമാനത്തിൽ 56%വർധന.രണ്ടാം പാദത്തിൽ 35കോടി വരുമാനം നേടി ‘പാർക്കിൻ’.



