ദുബൈ :സെപ്റ്റംബർ 8 മുതൽ യു.എ.ഇയിൽ നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ പേരിൽ വ്യാജ ടിക്കറ്റുകൾ പ്രചരിക്കുന്നുവെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ മുന്നറിയിപ്പ്.ടൂർണമെന്റിലേക്കുള്ള ടിക്കറ്റ് വിൽപന ഇതുവരെ ആരംഭിച്ചിട്ടില്ല. നിലവിൽ വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വിറ്റഴിക്കുന്ന ടിക്കറ്റുകൾ വ്യാജമാണെന്നും തട്ടിപ്പിൽ വീഴരുതെന്നും ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. ഇത്തരം വ്യാജടിക്കറ്റുമായി എത്തുന്ന കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാവില്ല.ഔദ്യോഗിക ടിക്കറ്റ് വിൽപന ഉടൻ എ.സി.സിയും, എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.
ഏഷ്യകപ്പ് ക്രിക്കറ്റിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ ടിക്കറ്റ്.വിൽപ്പന തുടങ്ങിയിട്ടില്ലെന്ന് ACC.



