അബുദബി : ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണത്തെ യുഎഇ അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമാണിതെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സഹോദര രാഷ്ട്രമായ ഖത്തറിനു പൂർണ ഐക്യദാർഢ്യവും യുഎഇ പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും പൗരരെയും താമസക്കാരെയും സംരക്ഷിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പൂർണപിന്തുണ നൽകുമെന്നും ശൈഖ് അബ്ദുല്ല പറഞ്ഞു. സംഘർഷം ഉടനടി അവസാനിപ്പിക്കണം. ഇത്തരം പ്രവർത്തനങ്ങൾ പ്രാദേശിക സുരക്ഷയെ ദുർബലപ്പെടുത്തും. അക്രമങ്ങൾ തടയാൻ യുഎൻ സുരക്ഷാ കൗൺസിലിനോട് അദ്ദേഹം അഭ്യർഥിച്ചു.



