ഗ്ലോബൽ വില്ലേജ് ഒക്ടോബർ 15 മുതൽ വീണ്ടും തുറക്കുമ്പോൾ അറിയാൻ ഒരുപാടുണ്ട് പുതിയ വിശേഷങ്ങളുണ്ട്.
30ാം സീസണിൽ
സന്ദർശകർക്ക് മേയ് 10 വരെയാണ് പ്രവേശനം അനുവദിക്കുക.
കഴിഞ്ഞ സീസണിൽ 1.05 കോടി പേരാണ് സന്ദർശകരായി എത്തിയത്.
ഈ സീസണിലേക്കുള്ള വി.ഐ.പി ടിക്കറ്റുകളുടെ വിൽപ്പന സെപ്റ്റംബർ 27 മുതൽ ആരംഭിക്കും.
പ്രീ–ബുക്കിംഗ് സൗകര്യം സെപ്റ്റംബർ 20 മുതലും ഒരുക്കിയിട്ടുണ്ട്.
ടിക്കറ്റുകൾ കോക്കക്കോള അരീനയുടെ വെബ്സൈറ്റ് വഴിയാണ് ലഭ്യമാകുന്നത്.
വി.ഐ.പി പാക്കുകൾ നാല് വിഭാഗങ്ങളിലായാണ് ലഭിക്കുക.
ഡയമണ്ട് പാക്കിന്റെ നിരക്ക് 7550 ദിർഹം.
പ്ലാറ്റിനം പാക്ക് 3400 ദിർഹം. ഗോൾഡ് പാക്ക് 2450 ദിർഹം സിൽവർ പാക്കിന് 1800 ദിർഹം
എന്നിങ്ങനെയാണ് നിരക്കുകൾ
എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് 18 വയസ്സിന് മുകളിലുള്ളവർക്കെല്ലാം ടിക്കറ്റുകൾ സ്വന്തമാക്കാം.
പുതിയ സീസണിൽ അന്താരാഷ്ട്ര പവലിയനുകളും, വിവിധ രാജ്യങ്ങളുടെ ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാനുള്ള സൗകര്യവും, സാംസ്കാരിക പരിപാടികളും, ഷോപ്പിംഗ് അനുഭവവും, റൈഡുകളും, തൽസമയ വിനോദപരിപാടികളും ഉൾപ്പെടെ സന്ദർശകർക്ക് വൈവിധ്യമാർന്ന അനുഭവങ്ങൾ ഒരുക്കുന്നുണ്ട് സംഘാടകര്‍.
ഇതുവരെ ഉണ്ടായതിൽ ഏറ്റവും മികച്ച എഡിഷൻ തന്നെയാകും പുതിയ സീസൺ.



