ദുബൈ: രാജ്യത്ത് കാലാവസ്ഥ മാറ്റം പനിയടക്കമുള്ള പകർച്ച വ്യാധികളുടെ കാലം കൂടിയാണ്
പല ഓഫിസുകളിലും സ്കൂളുകളിലും സിക്ക് ലീവുകളും വർധിക്കുകയാണ്
ഈ അവസരത്തിൽ
ഈ വർഷത്തെ സീസണൽ ഇൻഫ്ലുവൻസ ക്യാമ്പെയ്ൻ പ്രഖ്യാപിച്ചിരിക്കുകയാണ്
യു.എ.ഇ ആരോഗ്യ മന്ത്രാലയവും വിവിധ എമിറേറ്റുകളിലെ ആരോഗ്യ സ്ഥാപനങ്ങളും
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഓരോ വർഷവും ഏകദേശം ഒരു ബില്യൺ ഫ്‌ളൂ കേസുകളും, അതിൽ 3 മുതൽ 5 മില്യൺ വരെ ഗുരുതര രോഗങ്ങളും, 2.9 ലക്ഷം മുതൽ 6.5 ലക്ഷം വരെ മരണങ്ങളും സംഭവിക്കുന്നുണ്ട്
വൈറസ് വർഷം തോറും മാറുന്നതിനാൽ വാക്‌സിൻ പുതുക്കി കൊണ്ടിരിക്കുന്നുണ്ട്.
പ്രധാനമായും ഇൻഫ്ലുവൻസ A, B വൈറസുകളാണ് സീസണൽ പ്രഭവങ്ങൾക്കും രോഗവ്യാപനത്തിനും കാരണം.
ഗർഭിണികൾ, കുഞ്ഞുങ്ങൾ, മുതിർന്നവർ, ക്രോണിക് രോഗികളായവർ, ഹെൽത്ത് വർക്കർമാർ എന്നിവർ വാക്‌സിൻ എടുക്കൽ നിർബന്ധമാണ്
65 വയസ്സിന് മുകളിലുള്ളവർക്കായി ഹൈ ഡോസ് വാക്‌സിൻ ഉടൻ എല്ലാ എമിറേറ്റുകളിലും ലഭ്യമാകും.
വാക്‌സിൻ എടുക്കുന്നത് രോഗിയെ മാത്രമല്ല, സമൂഹത്തെയും സംരക്ഷിക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന സന്ദേശം.



